ശലഭോത്സവം കലാ-കായികമേള നാളെ ഡിസംബര്‍ ഒന്നിന്
പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് ഐ.സി.ഡിഎസ് കണ്ണൂരുമായി ചേര്‍ന്ന് അങ്കണവാടി കുട്ടികളുടെ കലാ-കായികമേള സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന്, പുഴാതി, ചിറക്കല്‍ സോണിലെ നൂറോളം അങ്കണവാടികളില്‍ നിന്നുമുള്ള 300 ലധികം കുട്ടികള്‍ മാറ്റുരക്കുന്ന മേള സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂര്‍ ജില്ലാ ഡി.ഡി.ഇ. ബാബു മഹേശ്വരി പ്രസാദ് നാളെ (ഡിസംബര്‍ 1) രാവിലെ 9.30 ന് രാധാവിലാസം യു.പി. സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഒന്നാംതരത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനേജുമെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി വിതരണം ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.കെ. ഷൈജു, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പി.കെ. പ്രവീണ, മദര്‍ പിടിഎ പ്രസിഡണ്ട് പി.പി. നുസൈബ, എച്ച്എം യു.കെ. ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. നവതിയാഘോഷ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി. സിന്ധു ടീച്ചര്‍ സ്വാഗതവും പി. സജീവന്‍ മാസ്റ്റര്‍ നന്ദിയും പറയും.
Post a Comment