മാണിയൂർ - തരിയേരി, കൂവച്ചിക്കുന്ന്, തണ്ടപ്പുറം, ഇടവച്ചാൽ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ട് "ചേതന " എന്ന പേരിൽ തരിയേരി കലാ സാംസ്കാരി വേദി രൂപീകരിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ ഉൽഘാടനം ചെയതു. സുഭാഷ് സ്മാരക വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. കെ.രാമചന്ദ്രൻ, കെ.പി.ശിവദാസൻ, കെ.ബാലകൃഷ്ണൻ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സുഭാഷ് സ്മാരക വായനശാല സെക്രട്ടറി കെ.നാരായണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി - കെ.വിനോദ് കുമാർ
ജോ: സെക്രട്ടറി - കെ.പി .ശിവദാസൻ
പ്രസിഡണ്ട് - പി.പി.കെ. ബാലകൃഷ്ണൻ
വൈസ് പ്രസിഡണ്ട് - പി.സി. ഷാജി
Post a Comment