കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന ഫ്രൂട്ട് ക്ലസ്റ്റർ നടീൽ പഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന് (27.Nov.2024, ബുധൻ) രാവിലെ 11 മണിക്ക് നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശന്റെ അധ്യക്ഷതയിൽ അഴീക്കോട് നിയോജക മണ്ഡലം എംഎൽഎ ബഹു. ശ്രീ കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. നാറാത്ത് കൃഷി ഓഫീസർ ശ്രീമതി അനുഷ അൻവർ സ്വാഗതം പറയും.
കണ്ണൂർ കൃഷി ഓഫീസർ പ്രസിഡണ്ട് ശ്രീ പ്രദീപൻ എം എൻ കിറ്റ് വിതരണവും കൃഷി ഡയറക്ടർ ശ്രീ വിഷ്ണു എസ് നായർ പദ്ധതി വിശദീകരണവും നടത്തും. മയ്യിൽ വാർത്തകൾ
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി താഹിറ കെ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നികേത് നാറാത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കാണി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ വി വി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുസ്തഫ കെ എൻ, രണ്ടാം വാർഡ് മെമ്പർ ശ്രീ ജയകുമാർ പി കെ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീമതി തുളസി ചെങ്ങാട്, ശ്രീമതി ബിന്ദു മാത്യു, കല്യാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി സുഷ ബി, ശ്രീ പി പി സോമൻ എന്നിവർ ആശംസ പ്രസംഗം നടത്തും തുടർന്ന് കൃഷി അസിസ്റ്റൻറ് ശ്രീ സതീഷ് എം വി നന്ദിയും പ്രകാശിപ്പിക്കും.
Post a Comment