കണ്ണൂർ റെയിൽവേ സ്റ്റേഷനിലും സമീപത്തുമായി 18 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെരുവ് നായയുടെ ആക്രമണം തുടങ്ങിയത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷനു മുൻപിലും പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
നായയുടെ കടിയേറ്റവർ അടിയന്തരമായി ചികിത്സ തേടണമെന്ന് അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും ഇതിനെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
Post a Comment