മയ്യിൽ വെച്ച് നടക്കുന്ന കിസാൻ സഭ കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള കർഷക സമ്മേളനം അഡ്വ പി സന്തോഷ് കുമാർ MP ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ തെരത്തെടുത്ത മികച്ച കർഷകരെ സി.പി ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ആദരിച്ചു.
നണിയൂർ വിഷ്ണുഭാരതീയൻ്റെ ജന്മ ഹൃഹത്തിൽ നിന്ന് സംസ്ഥാനകമ്മറ്റി അംഗം പി.കെ മധുസുതനൻ്റെ നേതൃത്വത്തിൽ പതാകയും കർഷക സംഘം സ്ഥാപക നേതാവ് ഇ- കുത്തി രാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമരം ജില്ലാ വൈസ് പ്രസിഡണ് വി.വി കണ്ണൻ്റെ നേതൃത്വത്തിലും സമ്മേളനനഗരിയായ ടി.സി നാരായണൻ നമ്പ്യാർ നഗരിയിൽ എത്തിക്കുകയും മുതിർന്ന കർഷക നേതാവ് ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എ പ്രദീപൻ, പി.കെ മധുസുദനൻ കെ. വി ഗോപിനാഥൻ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഉത്തമൻ വേലിക്കാത്ത് സ്വാഗതവും പറഞ്ഞു.
Post a Comment