CPI(M) വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 19,20 തിയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കും. 19ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം (സഖാക്കൾ പി.കെ.ഖാലിദ്, കെ. ശോഭന നഗർ) പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.പി.ദിവ്യ ഉൽഘാടനം ചെയ്യും. 20ന് വൈകുന്നേരം 4 മണിക്ക് വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും. കട്ടോളി കനാൽ പാലം (സ: കോടിയേരി നഗർ) പൊതുസമ്മേളനം നടക്കും. ഒക്ടോബർ 6ന് രാവിലെ 8 മണിക്ക് കട്ടോളിയിൽ പൊതുശുചീകരണം നടത്തും. ഒക്ടോബർ 13 പതാകദിനമായി ആചരിക്കും. അന്നേ ദിവസം സമ്മേളനത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ ശേഖരിക്കും.
അനുബന്ധ പരിപാടി എന്ന നിലയിൽ ഒക്ടോബർ 6ന് വൈകുന്നേരം 3 മണിക്ക് വെങ്ങാറമ്പിൽ കുട്ടികളുടെ ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കും ഒക്ടോബർ 10ന് വൈകുന്നേരം 5 മണിക്ക് ബ്രാഞ്ചടിസ്ഥാനത്തിൽ വലിയ വെളിച്ചം പറമ്പിൽ കമ്പവലി മൽസരം നടക്കും. ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് കോമക്കരിയിൽ പെനാൽട്ടി ഷൂട്ടൗട്ട് മൽസരവും ഒക്ടോബർ 13ന് ഉച്ചക്ക് ശേഷം 2 മണിക്ക് ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശലയിൽ ക്വിസ്സ് മൽസരവും നടക്കും. അന്നേ ദിവസം 4 മണിക്ക് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കും.
Post a Comment