ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മാണിയൂർ വെസ്റ്റ് പാടശേഖരത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത മുണ്ടേരി സ്വദേശി കെ.കെ മൈമൂനത്തിൽ നിന്നും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 5000 രൂപ പിഴയിടാക്കി. മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത ഹെൽത്ത് ഇൻസ്പക്ടർമാരായ സദാനന്ദൻ, അഞ്ജന, JHI ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Post a Comment