©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വ്യാപകമായ ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ പ്രൊജക്ട് തയ്യാറാക്കി കയരളത്തെ വിദ്യാര്‍ഥികള്‍

വ്യാപകമായ ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ പ്രൊജക്ട് തയ്യാറാക്കി കയരളത്തെ വിദ്യാര്‍ഥികള്‍

മയ്യില്‍: കൃഷിയുടെ നാടിനെ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ ഒടുവില്‍ വിദ്യാര്‍ഥികളിറങ്ങി, സ്വന്തമായി വികസിപ്പിച്ച പ്രൊജക്ടുമായി. മയ്യില്‍ പഞ്ചായത്തിലെ കയരളത്തു നിവാസികളാണ് നാട്ടിലെ കാര്‍ഷിക സമൃദ്ധിയെ ഇല്ലാതാക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ ഇല്ലാതാക്കുകയെന്നത് പഠന പ്രശ്‌നമായെടുത്തത്. കയരളം എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളമായുള്ള ഇവയുടെ പെരുപ്പത്തിന്റെ കാരണങ്ങള്‍, പരിഹാര മാര്‍ഗ്ഗങ്ങളും നിയന്ത്രണങ്ങളും എന്നിവയാണ് കണ്ടെത്തിയത്. അധ്യാപകരും കൃഷി വകുപ്പും കുട്ടികളോടൊപ്പം ചേരുകയും ചെയ്തു. ഒച്ചുകള്‍ക്ക് തീറ്റക്കെണി ഒരുക്കുക എന്ന ആശയവുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ടിന് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഗവേഷണ പ്രോജക്ട് വിഭാഗത്തില്‍ സമ്മാനം നേടുകയും ചെയ്തു.
കുട്ടികളുടെ കണ്ടെത്തല്‍ ഇങ്ങനെ
നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളായ കാബേജ്, പപ്പായ ഇല തുടങ്ങിയവ നിക്ഷേപിക്കണം. ഇവിടേക്ക് എത്തുന്ന ഒച്ചിനെ പുകയില കഷായം, തുരിശ് ലായനി എന്നിവ ഉയോഗിച്ച് നശിപ്പിക്കണം. കൂടാതെ കാബേജ്, ശര്‍ക്കര, ഗോതമ്പു പൊടി എന്നിവ അല്പം ഈസ്റ്റും കൂട്ടി കുഴച്ച് ഒരു മണ്‍കലത്തില്‍ നിക്ഷേപിച്ച് ചെറിയ കുഴിയില്‍ താഴ്ത്തി വെക്കണം. ഒച്ചുകള്‍ കലത്തില്‍ പ്രവേശിച്ചാല്‍ തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കണം. താറാവ് കൃഷി നടപ്പിലാക്കുകയാണ് മറ്റൊരു മാര്‍ഗ്ഗമൊന്നും കുട്ടികളുടെ പഠനത്തിലുണ്ട്. ഒച്ചിന്റെ തോട് കാല്‍സ്യം നിറഞ്ഞതാണ്. ഇത് വളമായും ഉപയോഗിക്കാം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്