കണ്ണൂർ: അനാഥ അഗതി സംരക്ഷണ മേഖലയിൽ അര നൂറ്റാണ്ടിലധികം പ്രവർത്തിച്ച ടി കെ പരീക്കുട്ടി ഹാജിയുടെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ലളിതവും ദീർഘ ദൃഷ്ടിയോടെയുമുള്ള ജീവിതവും കാരുണ്യ പ്രവർത്തനങ്ങളും നമുക്ക് മഹിതമായ മാതൃകയാണെന്നും മുസ്ലിം ഓർഫനേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ പി വി സൈനുദ്ദീൻ അഭിപ്രായപ്പെട്ടു.
മുസ്ലിം ഓർഫനേജ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ വെച്ച് നടത്തിയ ടി കെ പരീക്കുട്ടി ഹാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡണ്ട് ടി എ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷമീമ ഇസ്ലാഹിയ്യ അനുസ്മരണ പ്രഭാഷണം നടത്തി.
പി വി യൂനുസ്, അസൈനാർ ഹാജി പിസിപി, കെ പി അബൂബക്കർ ഹാജി ആലിഹാജി ഡോ: താജുദ്ദീൻ വാഫി എന്നിവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി കെ എൻ മുസ്ഥഫ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഡോ: കബീർ ചെറുകുന്ന് നന്ദിയും പറഞ്ഞു
Post a Comment