കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.വി.സുധാമണി സ്വാഗതം പറഞ്ഞു. ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശുചിത്വമിഷൻ ജില്ലാ റിസോഴ്‌സ് പേഴ്സൻ സുജന ക്ലാസ് കൈകാര്യം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസ്സിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. എൻ.പി.പ്രജേഷ് നന്ദി പറഞ്ഞു.
Post a Comment