മയ്യിൽ:- ജവഹർ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് പുനഃസംഘടിപ്പിച്ച പുതിയ ഭാരവാഹികൾ മയ്യിൽ ഗാന്ധിഭവനിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് ചുമതല ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ സ്ഥാനാരോഹണ ചടങ്ങ് ഉൽഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജവഹർ ബാല മഞ്ച് ജില്ലാ കോ ഓർഡിനേറ്റർ സി.വി. സുമിത്ത്, ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സി. അംഗം കെ.എം.ശിവദാസൻ,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബാല മഞ്ച് കൊളച്ചേരി ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാട്, ബാല മഞ്ച് മുൻ കൊളച്ചേരിബ്ലോക്ക് ചെയർമാൻ എൻ.കെ. മുസ്തഫ, മലപ്പട്ടം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.പി. രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, കെ.പി. താജുദ്ദീൻ, മനീഷ് നാറാത്ത്, സുനിത അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment