കണ്ണൂരിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് കണ്ണൂർ സിറ്റിയിൽ നടത്തിയ പരിശോധനയിൽ ആണ് പ്ലാസ്റ്റിക് മൊത്തവ്യാപാരിയുടെ ഗോഡൗണിൽ നിന്നും രണ്ടര ക്വിൻ്റൽ വരുന്ന നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തത്. സിറ്റിയിലെ മുഹമ്മദ് ഷയാസിൻ്റെ ഉടമസ്ഥതയിലുള്ള ടി.കെ.ഏജൻസിയുടെ ഗോഡൗണിൽ നിന്ന് ആണ് ഉൽപാദനം സംബന്ധിച്ച വിവരങ്ങൾ പോലും രേഖപ്പെടുത്താത്ത പല വലിപ്പത്തിലുള്ള നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തത്.
വിൽപനാനുമതിയുള്ള ബയോ ക്യാരിബാഗുകൾക്കിടയിൽ അടുക്കി വച്ച രീതിയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ എൻഫോഴ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്. നഗരത്തിലും മറ്റ് സ്ഥലങ്ങളിലും കടകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചവയായിരുന്നു ഇത്. കണ്ണൂർ മാർക്കറ്റിൽ സുലഭമായി നിരോധിത ക്യാരിബാഗുകൾ ലഭ്യമാവുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ നഗരസഭ ഹെൽത്ത് വിഭാഗവുമായി ചേർന്ന് നഗരത്തിൽ വ്യാപകമായി പരിശോധന നടത്തിയത്. സ്ഥാപന ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി തുടർ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് നിർദേശം സ്ക്വാഡ് നൽകി.
Post a Comment