കൊളച്ചേരി :- ഉത്തരകേരളത്തിലെ പ്രമുഖ തന്ത്രി വര്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് (89) നിര്യാതനായി.
പ്രസിദ്ധമായ ചെറുതാഴം ഹനുമാരമ്പലം, കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം, പൊയിൽക്കാവ് ക്ഷേത്രം, നണിയൂർ ദുർഗ്ഗാഭഗവതി ക്ഷേത്രം, കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, വിളയാങ്കോട് ശിവക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളുടെ തന്ത്രി വര്യനായിരുന്നു ഇദ്ദേഹം.
വരിക്കേട്ട മല്ലിശ്ശേരി ഇല്ലത്തു ലീലാ അന്തർജനമാണ് ഭാര്യ.
മക്കൾ : സന്ധ്യ, സബിത, ശങ്കരനാരായണൻ (മണി), സ്മിത
സംസ്കാരം നാളെ 24-10 - 24 ന് വ്യാഴാഴ്ച രാവിലെ 10ന് കരുമാരത്തില്ലത്ത് വച്ച് നടക്കും.
Post a Comment