തളിപ്പറമ്പ് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് ഹിദായത്ത് നഗറിലെ അന്‍വർ (44), സാഹിര്‍ (40) എന്നിവരാണ് മരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോടെ ഒരു ഹോട്ടലിൽ നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് സംശയം. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്ന സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയും ആണ് മരിച്ചത്.
പ്രമുഖ വ്യാപാരി പരേതനായ പി സി പി മഹമ്മൂദ് ഹാജി-ആമിന ദമ്പതികളുടെ മക്കളാണ്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ് അൻവർ. സാഹിർ കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.
Post a Comment