©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ പോലീസ് സ്റ്റേഷനിൽ പി പി ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

മയ്യിൽ പോലീസ് സ്റ്റേഷനിൽ പി പി ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയെ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി , മയ്യിൽ, മലപ്പട്ടം , കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരവും സംഘടിപ്പിച്ചു. 

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ട് സിനാൻ കടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവിൻ പി ചേലേരി സ്വാഗതം പറഞ്ഞു. മുഹമ്മദ് ജിറാഷ്, പ്രിയേഷ് ചൂളിയാട്, കെ എസ്‌ യു ജില്ല സെക്രട്ടറി തീർത്ഥ നാരായണൻ, നിഹാൽ എ പി എന്നിവർ സംസാരിച്ചു. ഇൻകാസ് അബുദാബി ജില്ല പ്രസിഡന്റ് ഷിജു കണ്ടക്കൈ, മയ്യിൽ മണ്ഡലം പ്രസിഡന്റ് സി എച്ച് മൊയിദീൻകുട്ടി, സന്ധ്യ വി, സജിമ എം, കലേഷ്, ടിന്റു സുനിൽ, സനീഷ് പി ആർ, രമിൽ, നിതുൽ, ജഷിൻ ജയൻ, അഭിൻ എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്