തളിപ്പറമ്പ്: കേരള സ്കൂൾ കലോത്സവത്തിൽ ഈ വർഷം മുതൽ മത്സര ഇനമായി ഉൾപ്പെടുത്തിയ ഗോത്രകലാരൂപമായ മംഗലംകളി സ്കൂൾ കലോത്സവ വേദിയിൽ ആദ്യം മത്സരിച്ച് ചരിത്രത്തിലിടം നേടുകയാണ് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ വിദ്യാർത്ഥിനികൾ. പെരുമ്പടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിലാണ് സംസ്ഥാനത്താദ്യമായി സ്കൂൾ കലോത്സവത്തിൽ മംഗലം കളി മത്സരം നടന്നത്.
മൂന്ന് ടീമുകൾ മത്സരിച്ച മംഗലംകളി യിൽ തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ വിദ്യാർത്ഥിനികളായ സനിഗ, ഗായത്രി , ഹൃദ്യമോഹൻ, പാർത്ഥസാരഥി, ആദിത്യൻ, വി.ദേവിക, വി.വി.ദേവിക, ദേവനന്ദ, ശ്രീപാർവ്വതി, വിസ്മയ, മേഘന, നവനീത, തൃഷ , കോകില, കൃഷ്ണസാറ, അർഷ എന്നീ വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി വിഭാഗം മംഗലംകളി മത്സരത്തിൽ മാറ്റുരച്ചത്. ഗോത്ര വിഭാഗമായ മാവിലരുടെ തനത് കലാരൂപമായ മംഗലംകളിയിൽ പരിശീലനം നൽകിയത് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവമാണ്.
Post a Comment