കൊളച്ചേരി : മുല്ലക്കൊടി കോ-ഓപ്പ്: റൂറൽ ബേങ്കും തളിപ്പറമ്പ് നാഷണൽ ഇലക്ട്രോണിക്‌സും സംയുക്തമായി സംഘടിപ്പിച്ച ഗൃഹോപകരണ വായ്പമേള കൊളച്ചേരി ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
ഓഡിറ്റോറിയത്തിൽ നടന്ന വായ്പമേളയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത പികെ മുഹമ്മദിന് വിജയിക്ക് തളിപ്പറമ്പ് നിക്ഷാൻ ഇലക്ട്രോണിക്സ് സമ്മാനം കൈമാറി. ചടങ്ങിൽ മുല്ലക്കൊടി ബാങ്ക് ജനറൽ സെക്രട്ടറി ഹരിദാസ്, മുല്ലക്കൊടി ബാങ്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ, ഇ രാഘവൻ നമ്പ്യാർ, നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് മാനേജർ എന്നിവർ സന്നിഹിതരായി.
Post a Comment