കണ്ണൂർ :- നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന ബസ്സിൽ കയറി മാരകായുധങ്ങളുമായി അക്രമം കാണിച്ച പ്രതിക്കെതിരെ വധശ്രമത്തിന് (Sec. 110 of BNS) കേസ് ചാർജ്ജ് ചെയ്ത് മയ്യിൽ പോലീസ്.ഇത് സംബന്ധിച്ച റിപ്പോർട്ട് മയ്യിൽ പോലിസ് സബ് ഇൻസ്‌പെക്ടർ എം പ്രശോഭ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ദിവസം പ്രതിക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായ പോലീസ് നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് ബസ്സ് കണ്ണൂരിലേക്ക് പോകുമ്പോൾ ബൈക്കിന് സൈഡ് നൽകിയില്ലെന്നതിൻ്റെ പേരിൽ വാക്തർക്കം കമ്പിലിൽ വച്ച് ഉണ്ടായിരുന്നു.ഇതിന് പ്രതികാരമായി പ്രതി തോർത്തിൽ കല്ല് കെട്ടി ഹെൽമറ്റുമായി കാത്തിരിക്കുകയായിരുന്നു. രാത്രി 8.45 ഓടെ കമ്പിൽ എത്തിയ ബസ്സിലേക്ക് പ്രതി കയറുകയും ബസ്സ് ജീവനക്കാരെ മർദ്ദിക്കാൻ ആരംഭിക്കുകയുമായിരുന്നു.ഇത് കണ്ട് തടയാൻ ചെയ്ത ബസ്സ് യാത്രക്കാരൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി.
പ്രസ്തുത കേസിൽ പ്രതിയായ നണിയൂർ നമ്പ്രം സ്വദേശിനസീറിനെതിരെ മയ്യിൽ പോലിസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ഉണ്ടായി.പക്ഷെ ഗൗരവവകുപ്പുകൾ ചേർക്കാതെ FIRസമർപ്പിച്ചത് കാരണം പ്രതിക്ക് എളുപ്പം ജാമ്യം ലഭിക്കാനും ഇടയായി. ഇതിൽ പ്രതിഷേധിച്ച് ബസ്സ് ജീവക്കാർ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ബസ്സ് ഓട്ടം നിർത്തിവെച്ച് പ്രതിഷേധിക്കുകയും ഉണ്ടായി.പോലിസിൻ്റെ ഈ നടപടിക്കെതിരെ വിവിധ സംഘടനകൾ രംഗത്ത് വരികയും നാളെ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും ചില സംഘടനകൾ തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് പ്രതിക്കെതിരെ വധശ്രമ വകുപ്പ് കൂടി ചേർത്ത് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. ഇന്ന് കേസിന്റെ വാദം കോടതിയിൽ നടക്കും.പ്രതിയോട് ഇന്ന് ഹാജരാവാനും കോടതി ഉത്തരവ് ഉണ്ട്.
Post a Comment