കമ്പിൽ : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ രാജി ആവശ്യപ്പെട്ടും, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവ സമാപന ചടങ്ങിൽ പി.പി ദിവ്യയെ പങ്കെടുപ്പിച്ചാൽ തടയുമെന്നും പ്രഖ്യാപിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സഹ ഭാരവാഹികളായ ടി.പി നിയാസ്, കെ.സി മുഹമ്മദ് കുഞ്ഞി, അബ്ദു പന്ന്യങ്കണ്ടി, റാസിം പാട്ടയം നേതൃത്വം നൽകി.
Post a Comment