മാനസിക ഉല്ലാസത്തിനും, സൗഹൃദ ബന്ധത്തിനും മാത്രമല്ല അസുഖ നിവാരണത്തിനും സംഗീതം ഉത്തമ മരുന്നാണ്. മനുഷ്യ ജീവന്റെ സർവ്വതിലും സംഗീതം നിറഞ്ഞ് നിൽക്കുന്നു, പക്ഷെ സമൂഹത്തിൽ ശുദ്ധ സംഗീതത്തിന് വേണ്ടത്ര പരിഗണന ഇപ്പോഴും. ലഭിക്കുന്നില്ല.
മസ്കറ്റിൽ നിന്നും തിരിച്ചു വന്ന കൈരളി പ്രവർത്തകരുടെ കുടുംബ സംഗമത്തിൽ മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. വി. അജിത മുഖ്യാഥിതിയായിരുന്നു.
പുരോഗമന കല സാഹിത്യ സംഘം മയ്യിൽ മേഖല സെക്രട്ടറി എ. അശോകൻ,
അഡ്വകേറ്റ് പി. കെ. മഹേഷ്, ശിവൻ കെ. വി. വിജയൻ കെ. സി. എന്നിവർ സംസാരിച്ചു.
ടി. വിനോദ് സ്വാഗതവും, രവി ഐക്കൽ അധ്യക്ഷനുമായിരിന്നു.
തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Post a Comment