മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... 🐬ചാൽബീച്ചിൽ ഡോൾഫിനുകൾ ചത്തടിഞ്ഞു

🐬ചാൽബീച്ചിൽ ഡോൾഫിനുകൾ ചത്തടിഞ്ഞു

പ്രതീകാത്മക ചിത്രം
അഴീക്കോട്: ചാൽബീച്ചിൽ കാറ്റാടി കഫേക്ക് സമീപം ഡോൾഫിൻ കുഞ്ഞുങ്ങൾ ചത്തടിഞ്ഞു. ബുധൻ വെകിട്ട് അഞ്ചിന് കടപ്പുറത്തെത്തിയവരാണ് ഡോൾഫിനുകൾ തീരത്തടിഞ്ഞ് കണ്ടത്. 40 കിലോ ഭാരവും 146 സെന്റീമീറ്റർ നീളവുമുള്ള ആൺ ഡോൾഫിനെയും 25 കിലോ ഭാരവും 112 സെന്റീമീറ്റർ നീളവുമുള്ള പെൺ ഡോൾഫിനെയുമാണ് കണ്ടത്തിയത്. പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസോഴ്സ‌സ് ഫോഴ്‌സ് അംഗങ്ങളെത്തി ഡോൾഫിനുകളെ ഫ്രീസറിലേക്ക് മാറ്റി. തളിപ്പറമ്പ് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപനും സംഘവും പരിശോധിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഇല്യാസ് പോസ്റ്റുമാർട്ടം നടത്തി. കപ്പൽ തട്ടി പരിക്ക് പറ്റിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടത്തിന് ശേഷം ചാൽ ബീച്ചിൽ തന്നെ കുഴിച്ചിട്ടു. രണ്ടു വർഷം മുൻപ് ചാൽ ബീച്ചിൽ പെൺ തിമിംഗിലവും ചത്തടിഞ്ഞിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്