©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL രണ്ടു പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു

രണ്ടു പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു

കണ്ണൂർ : അനിൽകുമാർ കണ്ണാടിപ്പറമ്പ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രഭാഷകനും എഴുത്തുകാരനുമായ കെ. എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നീലഗസൽ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം ഗവ:അഡീഷണൽ സെക്രട്ടറി പി നന്ദകുമാർ ചരിത്ര ഗ്രന്ഥകാരനും റിട്ട: DYSP യുമായ കെ വി ബാബുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. ക്രെയിൻ ക്രെയിൻ ഗോ എവേ എന്ന ബാല സാഹിത്യ കൃതി എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ നോവലിസ്റ്റ് അഡ്വ:ഹംസക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കെസിടിപി അജിത ടീച്ചർ ആശംസയർപ്പിച്ചു. സുമിതാ ജനാർദ്ദനൻ സ്വാഗതവും ഗ്രന്ഥകാരൻ അനിൽകുമാർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്