കണ്ണൂർ താവക്കര റോഡരികിൽ മാലിന്യങ്ങൾ തള്ളിയതിന് ഇൻസ്റ്റിറ്റ്യൂട്ടിന് പിഴ ചുമത്തി. താവക്കരയിലുള്ള ഫോൺടെക് എഡ്യുക്കേഷൻ എന്ന പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിനാണ് പിഴ ചുമത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ആണ് പരിശോധനയിൽ സ്ഥാപനത്തെ കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക്, തെർമോകോൾ പാക്കിംഗ് മെറ്റീരിയൽസ് എന്നിവ താവക്കര ആശീർവാദ് ഹോസ്പിറ്റൽ റോഡരികിൽ തള്ളുകയായിരുന്നു. കണ്ടെത്തിയ ഉടൻ തന്നെ മാലിന്യങ്ങൾ സ്ഥാപനത്തെക്കൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു. സ്ഥാപനത്തിന് മുനിസിപ്പൽ ആക്ട് പ്രകാരം അയ്യായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.
Post a Comment