Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും അനുമോദനവും മയ്യിൽ സി ആർ സി ഹാളിൽ ഒക്ടോബർ 3ന്

നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും അനുമോദനവും മയ്യിൽ സി ആർ സി ഹാളിൽ ഒക്ടോബർ 3ന്


പവ്വർ സ്‌പോർട്ട് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഗുരുനിത്യചൈതന്യയതി സംരംഭകശ്രീ പുരസ്കാര ജേതാവ് ശ്രീ ബാബു പണ്ണേരിക്കും, അസോസിയേറ്റ് എൻസിസി ഓഫീസർ ആയി നിയമിതനായ ശ്രീ അരുൺ പവിത്രനും, ഷട്ടിൽ ബാഡ്മിന്റൺ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിഖിൽ പി ക്കും നൽകുന്ന അനുമോദനവും ഒക്ടോബർ 3 വ്യാഴം വൈകുന്നേരം 6 മണിക്ക് മയ്യിൽ സി ആർ സി ഹാളിൽ വച്ച് നടക്കുന്നു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ വിജയൻ പരിപാടിയുടെ ഉദ്ഘാടനവും അനുമോദവും നിർവഹിക്കുന്നു. ശ്രീ പി കെ നാരായണൻ അധ്യക്ഷത വഹിക്കും. ശ്രീമതി പ്രിയ പ്രമോദ് നവീകരിച്ച ക്ലബ് ഉദ്ഘാടനവും, ഡോക്ടർ ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശിഷ്ടാതിഥിയുമായി പങ്കെടുക്കും. മയ്യിലിന്റെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്