കണ്ണൂർ: സീനിയർ സിറ്റിസൺ ഫ്രൻ്റ് വെൽഫയർ അസോസിയേഷൻ ജില്ലാ കൺവൻഷൻ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ശ്രീ.കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശ്രീ.അമരവിള രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി SCFWA) ശ്രീ.വി.എ.എൻ.നമ്പൂതിരി (പ്രസിഡൻ്റ് SCFWA), പ്രൊഫ:കെ.എ. സരള, ശ്രീ.ടി.കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശ്രീ.വി.രാഘവൻ മാസ്റ്റർ പട്ടുവം രചിച്ച "രാവണൻ്റെ സ്വപ്നം'' കഥാസമാഹാരം ശ്രീ .കെ.വി.സുമേഷ് എം.എൽ.എ.പ്രകാശനം ചെയ്തു. ജില്ലാ കമ്മറ്റിയിലേക്ക് ശ്രീ.സി.സി.രാമചന്ദ്രൻ, ശ്രീമതി. ടി. രുഗ്മിണി ടീച്ചർ എന്നിവരെക്കൂടി ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിച്ചു.
Post a Comment