ചട്ടുകപ്പാറ - CPI(M) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. വെള്ളൊലിപ്പിൻചാൽ ബ്രാഞ്ച് സമ്മേളനം പാർട്ടി ഏറിയ കമ്മറ്റി അംഗം പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, കെ.ഗണേശൻ, കെ.പി.ചന്ദ്രൻ, കെ.സന്തോഷൻ എന്നിവർ പങ്കെടുത്തു.
വേശാല ബ്രാഞ്ച് സമ്മേളനം ഏറിയ കമ്മറ്റി അംഗം വി. സജിത്ത് ഉൽഘാടനം ചെയതു.ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.കൃഷ്ണൻ, കെ.മധു, പി.പി.സജീവൻ, സി. നിജിലേഷ് എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് വേശാല ലോക്കൽ സമ്മേളനം നടക്കും. ജില്ലാ കമ്മറ്റി അംഗം പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 13 പതാകദിനമായി ആചരിക്കും.
Post a Comment