മയ്യിൽ: കെ.എസ്.എസ്.പി.യു മയ്യിൽ യൂണിറ്റ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
മയ്യിൽ പെൻഷൻ ഭവനിൽ യൂണിറ്റ് പ്രസിഡണ്ട് കെ. നാരായണൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ഡയറ്റ് റിട്ട: സീനിയർ ലക്ച്ചറർ ഡോ: രമേശൻകടൂർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തക പി.സൗ മിനിടീച്ചർ "കൂട്ടുകുടുംബവും അണുകുടുംബവും ഒരു താരതമ്യം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബ്ലോക്ക് രക്ഷാധികാരി കെ. ബാലകൃഷ്ണൻ നായർ പ്രസിഡണ്ട് കെ.വി. യശോദടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി. പെൻഷൻ കാരുടേയും കുടുംബാംഗങ്ങളുടേയും കലാ സാംസ്കാരികപരിപാടികളും അവതരിപ്പിക്കപ്പെട്ടു. കൺവീനർ രതീദേവി ടീച്ചർ സ്വാഗതവും പി.വി. പത്മിനി നന്ദിയും പറഞ്ഞു.
Post a Comment