കലാലയ കുറ്റ്യാട്ടൂര്‍ എം.എം.റഷീദ് മാസ്റ്റര്‍ അനുസ്മരണം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്കൂളില്‍ കലാലയ കുറ്റ്യാട്ടൂര്‍ പ്രസിഡന്റ് ശ്രീ.സജീവ് അരിയേരിയുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം ശ്രീ.യു.മുകുന്ദന്‍ അനുസ്മരണഭാഷണം നടത്തും.
പിടിഎ പ്രസിഡന്റ് ശ്രീ. കെ.മധു, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീമതി. കെ.വി.പുഷ്പജ എന്നിവരുടെ സാന്നിധ്യത്തിൽ കെഎകെഎന്‍എസ് യുപി സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി കെ.കെ.അനിത സമ്മാനദാനം നിർവ്വഹിക്കും. കലാലയ കുറ്റ്യാട്ടൂര്‍ സെക്രട്ടറി ജയന്‍ ചോല സ്വാഗതംവും കലാലയ കുറ്റ്യാട്ടൂര്‍ വൈസ്.പ്രസിഡന്റ് ശ്രീമതി. കെ.റീന നന്ദിയും പറയും.
Post a Comment