മയ്യിൽ - കൃഷി വകുപ്പിൻ്റെ കീഴിലുള്ള ഹോർട്ടികോർപ്പിൻ്റെ ഓണം കർഷക ചന്തയുടെ ജില്ലാ തല ഉദ്ഘാടനം മയ്യിൽ നടന്നു. ടാബ് കോ പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്തിൻ്റെ അദ്ധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഇ. എം സുരേഷ് ബാബു, ഇ. പി രാജൻ ടാബ് കോഡയരക്ടർമാരായ കെ.വി ബാ ലയകൃഷ്ണൻ, പണ്ണേരി ബാബു, പി. പി വിനോദ് എന്നിവർ പ്രസംഗിച്ചു. ടാബ് കോവൈസ് പ്രസിഡന്റ് സാജൻ കെ സ്വാഗതവും സെക്രട്ടറി സ്നേഹ കെ നന്ദിയും പറഞ്ഞു.
Post a Comment