മയ്യിൽ : യങ് ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന അൽ നൂർ ട്രാൻസ്പോർട്ട് നൽകുന്ന പ്രൈസ് മണിക്കും സ്പോർട്സ് പാരഡൈസ് സമ്മാനിക്കുന്ന ട്രോഫിക്കും വേണ്ടിയുള്ള മൺസൂൺ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും.
ഫൈനൽ ദിവസം കണ്ണൂർ ജില്ലാ സൂപ്പർ സീനിയർ ഡിവിഷൻ ഫുട്ബോളിൽ റണ്ണേഴ്സ് അപ്പായ യങ് ചാലഞ്ചേഴ്സ് ക്ലബിന്റെ മുഴുവൻ താരങ്ങളെയും ആദരിക്കും. ഫൈനലിൽ മംഗലശ്ശേരി ബിൽഡേഴ്സ് മയ്യിൽ റോയൽ ഫർണിച്ചർ മയ്യിലിനെ നേരിടും. ഇന്ത്യൻ റെയിൽവേയുടെ ഫുട്ബോൾ ടീം നായകനും മുൻ സന്തോഷ് ട്രോഫി ടോപ്പ് സ്റ്റോററുമായ പി.സി.റിജു ഫൈനൽ ദിവസം വിശിഷ്ടാതിഥിയായി സമ്മാനദാനം നിർവഹിക്കും.
Post a Comment