നൂഞ്ഞേരി: മർഹൂം ആർ അബ്ദുൽഖാദർ മുസ്ലിയാർ സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദാ തിരുനബി(സ ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന മീലാദ് ആഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാ മത്സര പരിപാടികൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം 5:45 ന് നടക്കുന്ന സിയാറത്തുകൾക്ക് പി കെ അബ്ദുൽ റഹ്മാൻ സഅദി നേതൃത്വം നൽകും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശംസുദ്ദീൻ ബാ അലവി പതാക ഉയർത്തും. 7 pm ന് ഹിഫ്ളുൽ ഖുർആൻ & മദ് റസ വിദ്യാർത്ഥികളുടെ കലാവിരുന്ന് നടക്കും. അബ്ദുല്ല സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 14 ശനിയാഴ്ച നടക്കുന്ന കലാ പരിപാടികൾ മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും.
നസീർ സഅദി ദി കയ്യങ്കോട് സർട്ടിഫിക്കറ്റ് വിതരണവും അബ്ദുല്ല ഹാജി ബനിയാസ് സമ്മാനദാനവും തുടർന്ന് അന്നദാനവും നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ച മഗരിബിന് ശേഷം നടക്കുന്ന ഗ്രാൻഡ് മൗലി ദ് ജൽസക്ക് എം എം സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം വഹിക്കും. സെപ്റ്റംബർ 16 തിങ്കൾ പുലർച്ചെ 4 മണിക്ക് ബുർദ മജ്‌ലിസ് നടക്കും. ഹാഫിള് സിറാജുദ്ദീൻ ഫാളിലി, ശരീഫ് സഖാഫി കാന ച്ചേരി നേതൃത്വം നൽകും. 7:30 മണിക്ക് സ്കൗട്ട് അകമ്പടിയിൽ ബഹുജന നബിദിന റാലിയും നടക്കും. വിവിധ സെഷനുകളിൽ ഇ വി അബ്ദുൽ ഖാദർ ഹാജി, അബ്ദുസമദ് ആർ, സി ഇബ്രാഹിം ഹാജി,പി കെ അബ്ദുൽ ഗഫൂർ, ഫാറൂഖ് മാണിയൂർ, മുസ്തഫ മൗലവി പള്ളിയത്ത്,സഫ് വാൻ അമാനി പാട്ടയം,ശാദുലി എംസി, അബ്ദുൽ മജീദ് പി പി, ഹാഫിള് നിസാമുദ്ദീൻ സഖാ ഫി, മുഹമ്മദ് ശഫീഖ് സഖാഫി, മുസ്തഫ സഖാഫി ചേലേരി, പി കെ അഹ്മദ് സഖാഫി, അബ്ദുൽ റഹ്മാൻ സഅദി ദാലിൽ, അയ്യൂബ് ഹാജി പാട്ടയം ദാവൂദ് സഖാഫി, കെ കെ അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ് കെ, അബ്ദുൽസലാം കെ,ഇബ്രാഹിം സിഎംടി,മഹ്ശൂഖ് പി കെ,മുഹമ്മദ് റസിൻ, മുഹമ്മദ് സഹൽ ഇ വി സംബന്ധിക്കും.
Post a Comment