മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച 20-ട്വന്റി മണിമല മാധവന്‍ പിള്ള സ്മാരക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പവര്‍ ടൈഗേഴ്‌സ് ചാമ്പ്യന്‍മാരായി. മണിമല മാധവന്‍ പിള്ള സ്മാരക വിനേനഴ്‌സ ട്രോഫിക്കും ആറ്റിങ്ങല്‍ ലീലാമണി അമ്മ സ്മാരക റണ്ണേഴ്‌സിനും വേണ്ടിയാണ് മല്‍സരം സംഘടിപ്പിച്ചത്. പവര്‍ ബ്ലാസ്റ്റേഴ്‌സിനെ 62 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ ശ്രീകണ്ടാപുരം ഇന്‍സപെക്ടര്‍ ശ്രീജിത്ത് കോടേരി സമ്മാനദാനം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. മയ്യില്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍, ജില്ലാ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിച്ച യു.നവനീത് എന്നിവര്‍ക്കുള്ള അനുമോദനം ഇടൂഴി ഡോ. ഭവദാസന്‍ നമ്പൂതിരി നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്‍ സപ്ലിമെന്റ് പ്രകാശനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത്, എം.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍, പഞ്ചായത്തംഗങ്ങളായ സി.സന്ധ്യ, കെ.വാണീദേവി, രാജു പപ്പാസ് എന്നിവര്‍ സംസാരിച്ചു. പവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ അശ്വിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. വിനോദ് പെരുമാച്ചേരി മികച്ച ബൗളറായും ലിഗേഷ് മികച്ച കീപ്പറായും മികച്ച വനിതാ താരമായി ദേവനന്ദയെയും തിരഞ്ഞെടുത്തു.

Post a Comment