മയ്യിൽ : എൻ എസ് എസ് ദിനാചരണത്തിൻ്റെ ഭാഗമായി മയ്യിൽ ഇടൂഴി മാധവൻ സമാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ അഴിക്കോട് സാന്ത്വനം വയോജന കേന്ദ്രം സന്ദർശിച്ചു. വയോജന കേന്ദ്രം സെക്രട്ടറി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പ്രസാദ് പി. അദ്ധ്യക്ഷനായ ചടങ്ങിൽ അധ്യാപകരായ സി.വി ഹരീഷ് കുമാർ, റിംല സി. എം, റീഷ എം.പി എന്നിവർ സംസാരിച്ചു. വളൻ്റിയർ മാളവിക പി സ്വാഗതവും വിപിൻ കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Post a Comment