Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരിയെ ആദരിച്ചു

സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരിയെ ആദരിച്ചു

ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മികച്ച സംരംഭകനുള്ള സംരഭകശ്രീ പുരസ്കാരം നേടിയ ബാബു പണ്ണേരിയെ പവർ ക്രിക്കറ്റ് ക്ലബ് മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ  ആദരിച്ചു. മയ്യിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ വച്ച് നടന്ന ചടങ്ങ് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം വി അജിത ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത്  വാർഡ് മെമ്പർ ഇ എം സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡൻ്റ് സി എച്ച് അബൂബക്കർ ഹാജി ആദരവും ഉപഹാര സമർപ്പണവും നടത്തി. ചടങ്ങിൽ കണ്ണൂർ ജില്ലാ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ ഡോ.ജഗന്നാഥൻ പി കെ,ആർകിടെക്ട് ശ്രീ പി ടീ കെ നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു കെ,ശ്രീ രവി മാണിക്കോത്ത്, കുറ്റിയാട്ടൂർ  പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ, ശ്രീ എൻ അനിൽകുമാർ, കെ പി ശശിധരൻ, ഐ ടീ എം ഗ്രൂപ്പ് ഓഫ് ചെയർമാൻ  മുനീർ കെ കെ,സി ആർ സി മയ്യിൽ സെക്രട്ടറി പി കെ നാരായണൻ, മയ്യിൽ യങ് ചലഞ്ചേഴ്സ് ക്ലബ് വൈസ് പ്രസിഡൻ്റ് ശ്രീ കെ പി അബ്ദുൾ അസീസ്, ശ്രീ രാജീവ് മാണിക്കോത്ത്, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് എ കെ രാജ്മോഹൻ, ശ്രീ കെ പി കുഞ്ഞികൃഷ്ണൻ, ശ്രീ ഗണേഷ് ബാബു സി സി, മയ്യിൽ എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ കെ സുനീഷ്, മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് ട്രഷറർ ശ്രീ പ്രമോദ് സി എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ ദേശീയ അദ്ധ്യാപക ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും ശ്രീ രാജു പപ്പാസ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്