നാറാത്ത് : കെ പി കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണം നാറാത്ത് കൃഷിഭവൻ ഹാളിൽ സ്മാരകസമിതി ചെയർമാൻ ശ്രീ പി പി സോമന്റെ അധ്യക്ഷതയിൽ ബഹു പുരാരേഖ, രജിസ്ട്രേഷൻ വകുപ്പുമന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
സ്മാരക സമിതി കൺവീനർ ശ്രീ എ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ഇ പി ആർ വേശാല അനുസ്മരണ പ്രഭാഷണം നടത്തി. യുപി മുഹമ്മദ് കുഞ്ഞി, പി പി രാധാകൃഷ്ണൻ, പി ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ ബാലകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment