സ്വർണാഭരണം തിരിച്ച് നൽകിയ വിദ്യാർത്ഥികളെ മയ്യിൽ സി.ഐ സഞ്ജയ് കുമാർ അനുമോദിക്കുന്നു |
മയ്യിൽ : ഇന്നലെ വൈകുന്നേരം മയ്യിൽ ടൗണിൽ നിന്നും മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് സ്കൂളിലെ ശിവാനി കെ, പൂജ രാജേഷ്, അർച്ചന കെ എന്നീ വിദ്യാർഥിനികൾക്ക് ലഭിച്ച സ്വർണാഭരണം മയ്യിൽ സ്റ്റേഷൻ വഴി ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായി.
കൊയ്യം സ്വദേശി മനോജ് എന്നയാളുടെ കുട്ടിയുടെ ഒരു പവൻ വരുന്ന സ്വർണാഭരണം ആണ് വിദ്യാർത്ഥിനികൾ തിരിച്ചേൽപ്പിച്ചത്.
Post a Comment