ചട്ടുകപ്പാറ - കട്ടോളി വെള്ളോലിപ്പിൻ ചാലിൽ പുതുതായി താമസമാക്കുന്ന പറശ്ശിനിക്കടവിലെ ദിനിൽ - സിതാര എന്നിവരുടെ ഗൃഹ പ്രവേശനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കട്ടോളി വാർഡ് മെമ്പർ കെ.പി ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി. സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ഗണേഷ്കുമാർ, കെ.വി പ്രതീഷ് വെള്ളൊലിപ്പിൻചാൽ ബ്രാഞ്ച് മെമ്പർമാരായ ഡി.ബിജു, വി.വി സന്ദീവൻ കെ.മനോജ്, കുടുംബാംഗങ്ങൾ. പാർട്ടി സഖാക്കൾ എന്നിവർ പങ്കെടുത്തു. വെള്ളൊലിപ്പിൻചാൽ ബ്രാഞ്ച് സെക്രട്ടറി പി.സജേഷ് സ്വാഗതം പറഞ്ഞു.
Post a Comment