കുറ്റ്യാട്ടൂർ പഴശ്ശി എ. എൽ .പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി പി. റജി അധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച സ്കൂൾസ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ എം. കെ ലിജിയും സ്കൂൾ മ്യൂസിയം ഉദ്ഘാടനംവാർഡ് മെമ്പർ യൂസഫ് പാലക്കലും നടത്തി.
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഇ പി ആർ വേശാല പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ കമാൽ ഹാജി സമ്മാനദാനം നിർവഹിച്ചു.എംവി ഗോപാലൻ തളിപ്പറമ്പ് സൗത്ത് സബ്ജില്ല ബിപിസി ഗോവിന്ദൻ എടാടത്തിൽ, പി.വി. ലക്ഷമണൻ, ടിസി വിനോദ് പി.ടി.എ പ്രസിഡണ്ട് ജിഷ പി ,എം പി ടി എ പ്രസിഡണ്ട് സജന എ. എന്നിവർ ആശംസ നേർന്നു സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ വി മനോമോഹനൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കെ പി രേണുക നന്ദിയും രേഖപ്പെടുത്തി . തുടർന്ന് ആർട്സ്പിയർ കണ്ണൂർ വാമൊഴി നാടൻപാട്ട രങ്ങ് അവതരിപ്പിച്ചു.
Post a Comment