മയ്യിൽ: കടലായി ശ്രീകൃഷ്ണ ക്ഷേത്രം കീഴ്ശാന്തിയും മയ്യിൽ ശ്രീ ഗണേഷ് പൂജ സ്റ്റോർ ഉടമയുമായിരുന്ന ശ്രീ.കുണ്ടുംകര ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പുതിരി (54) നിര്യാതനായി.
പരേതനായ കുണ്ടും കര ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നമ്പുതിരിയുടെയും പരേതയായ സാവിത്രി അന്തർജന (മാക്കന്തേരി ഇല്ലം)ത്തിൻ്റേയും മകനാണ്. മുല്ലപ്പള്ളി ഇല്ലത്ത് സിന്ധു അന്തർജനമാണ് ഭാര്യ.
മകൾ: അശ്വതി.
മരുമകൻ: വാകയാട് ഇല്ലത്ത് യദു കൃഷ്ണൻ (നേഴ്സിംഗ് ഓഫീസർ, ഗവ: ജനറൽ ഹോസ്പിറ്റൽ തലശ്ശേരി)
സഹോദരങ്ങൾ: പരേതനായ നാരായണൻ നമ്പൂതിരി, തങ്കമണി (ആലഞ്ചേരി ഇല്ലം, ഗുരുവായൂർ), മഞ്ജുള (മംഗലപ്പള്ളി ഇല്ലം, ചേമഞ്ചേരി).
സംസ്കാരം രാവിലെ ഒമ്പതിന് മയ്യിലിലുള്ള ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം 12 മണിക്ക് മയ്യിൽ കടൂറിലുള്ള തറവാട് ശ്മശാനത്തിൽ നടക്കും
മയ്യിലിൽ ഇന്ന് 11 മണി മുതൽ 1 മണി വരെ ഹർത്താൽ
മയ്യിൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് അംഗവും ശ്രീഗണേഷ് പൂജാ സ്റ്റോർ ഉടമയുമായ കുണ്ടുംകര ഇല്ലത്ത് ഉണ്ണികൃഷണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് പകൽ 11 മണി മുതൽ 1 മണി വരെ മയ്യിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
Post a Comment