പിറന്ന നാടിന്റെ മോചനം തന്റെ പ്രാണനെക്കാൾ വലുതാണെന്ന് തിരിച്ചറിഞ്ഞ പൂർവികരുടെ ത്യാഗഫലമായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാമെന്ന സന്ദേശം നൽകി കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ UNITY DAY ആഘോഷിച്ചു.
കമ്പിൽ ഹരിത ഗ്രാമത്തിലെ തലമുതിർന്ന തറവാട്ട് കാരണവർ അഹ്‌മദ് കുട്ടി പതാക ഉയർത്തി. msf ബാലകേരളം ക്യാപ്റ്റൻ റഷാദ് പി പ്രാർത്ഥന നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം കെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി പ്രതിജ്ഞ ചൊല്ലികൊടുത്തു. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, ട്രഷറർ മുഹമ്മദ് കുഞ്ഞി, STCC പാലിയേറ്റീവ് അംഗം മുത്തലിബ് ടി എന്നിവർ സംബന്ധിച്ചു.
Post a Comment