വെല്ലുവിളികളും പ്രതീക്ഷകളുമായി സാരഥീ സംഗമം
പടം.23hari45തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാലയില്‍ നടന്ന തദ്ധേശ തിരഞ്ഞെടുപ്പില്‍ വിജയികളായ ജനപ്രതിനിധികളുടെ സംഗമം കില റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ.എ.പി.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: ഭരണത്തില്‍ ഉണ്ടാകേണ്ട പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവെച്ച് മയ്യില്‍ പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളുടെ സാരഥീ സംഗമം. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 അംഗങ്ങളും പഞ്ചായത്തില്‍ ഉള്‍പ്പെട്ട നാല് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് അനുഭവങ്ങളും ഭാവി പ്രവര്‍ത്തന സമീപനങ്ങളും പങ്കുവെച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ. എ.പി.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ണ അധ്യക്ഷത വഹിച്ചു. കെ.സി.ശ്രീനിവാസന്‍ സംസാരിച്ചു.
Post a Comment