IMNSGHSS MAYYIL സ്കൂളിലെ SPC, NCC, JRC, LITTLE KITES, GUIDES തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി സ്വാതന്ത്ര്യദിന പരേഡ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി അജിത അഭിവാദ്യം സ്വീകരിച്ചു. പ്രിൻസിപ്പൽ ശ്രീ എം.കെ.അനൂപ് കുമാർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.എം വത്സല എന്നിവർ ചേർന്ന് പതാക ഉയർത്തി. സെറിമോണിയൽ പരേഡിന് ശേഷം കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.
Post a Comment