എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ (ESWA മയ്യിലിന്റെ നേതൃത്വത്തിൽ ഭാരതത്തിൻറെ 78 മത് സ്വാതന്ത്ര്യദിനാഘോഷം മയ്യിൽ ബസ്റ്റാൻഡിലുള്ള വാർ മെമ്മോറിയലിൽ വച്ച് സമുചിതമായി ആഘോഷിച്ചു. കണ്ണൂർ DSC റിക്കാർഡ് കമാണ്ടിംഗ് ഓഫീസർ- Colonel Rajendra Borude പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കണ്ണൂർ DSC സെൻ്ററിലെ സൈനികരുടെ പ്രാതിനിധ്യം പരിപാടിക്ക് ഒരു മുതൽകൂട്ടായി . ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മുതിർന്ന മെമ്പർ ശ്രീ കെ ബാലകൃഷ്ണൻ അമർ ജവാൻ ജ്യോതിക്ക് തിരി കൊളുത്തി. തുടർന്ന് കണ്ണൂർ കണ്ടോൺമെൻറ് കമാൻഡർക്ക് വേണ്ടി കമാണ്ടിംഗ് ഓഫീസർ DSC Records Lt Col Rajendra Borude പൂർണ്ണ സൈനീക ബഹുമതികളോട് കൂടി ആദ്യ പുഷ്പചക്രം അർപ്പിച്ചു.
തുടർന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത, എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് - Sub Maj രാധാകൃഷ്ണൻ ടി.വി. (Rtd), VII ആം വാർഡ് മെമ്പർ E M സുരേഷ് ബാബു, IMNSGHS സ്കൂളിലെ 31 Kerala NCC Bn കേഡറ്റുകൾ, Dr. ഉണ്ണി മാസ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതിർന്ന നേതാവ് K P ശശിധരൻ, ലയൺസ് ക്ലബ്ബ് മയ്യിൽ പ്രസിഡണ്ട് രാജ് മോഹൻ, ACE ബിൽഡേഴ്സ് മയ്യിൽ- ബാബു പണ്ണേരി,ഷംന പി വി ,ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന് വേണ്ടി - ധനീഷ്. കെ വി,പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ - രാധാകൃഷ്ണൻ മാണിക്കോത്ത്, പ്രഭാകരൻ വെജിറ്റബിൾ സ്റ്റോർ ഉടമ - പ്രദീഷ്, ദേവിക ടീ ഷോപ്പ് ഉടമ - പുരുഷോത്തമൻ എന്നിവർ - മാതൃരാജ്യത്തിനായി വിവിധ പോരാട്ടങ്ങളിലും യുദ്ധങ്ങളിലുമായി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കും, സൈനികർക്കും അവരുടെ ത്യാഗോജ്വലമായ സ്മരണ പുതുക്കി പുഷ്പചക്രം അർപ്പിച്ചു. ESWA മെമ്പർമാർ കുടുംബാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പുഷ്പാർച്ചനയും നിറസാനിദ്ധ്യവും പരിപാടിക്ക് മാറ്റു കൂട്ടി.
Post a Comment