കൊളച്ചേരി പഞ്ചായത്തിലെ 3 - വാർഡിൽ നാലാംപീടിക പാട്ടയം റോഡിലാണ് കിടങ്ങ് ഇടിഞ്ഞ് താഴ്ന്നത്.3 മീറ്റർ മാത്രം വീതിയുള്ള റോഡിൻ്റെ അരികാണ് ഇടിഞ്ഞത്.നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും പോകുന്ന റോഡാണിത്.പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പരാഹാരം ഉണ്ടായില്ല.
അടിയന്തിരമായും മതിൽ പുനർ നിർമ്മിച്ച് അപകടസ്ഥ ഒഴിവാക്കണമെന്ന് സി പി ഐ (എം) പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറി എകൃഷ്ണൻ ആവശ്യപെട്ടു. സിപിഎം പ്രവർത്തകരായ കബീർ പാട്ടയം, കെ.വി മനോഹരൻ, ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment