മയ്യിൽ : അഭിമാന മുഹൂർത്തമായി മാറി കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം. ഇന്ത്യയിലുടനീളം CRPFന്റെ ഭാഗമായി ജോലി ചെയ്യുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലിമെന്റിന്റെ സുരക്ഷ ചുമതല ഉൾപ്പടെയുള്ള സുസ്ത്യർഹമായ നിരവധി സേവനങ്ങൾ രാജ്യത്തിനു നൽകിയ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് മുൻ ഡെപ്യൂട്ടി കമ്മാൻഡന്റ് കെ.പി. രവീന്ദ്രനയിരുന്നു ഇത്തവണ അതിഥി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് രവീന്ദ്രൻ. പ്രധാനധ്യാപിക എം. ഗീത ടീച്ചർ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കെ.പി. രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് മാസ്റ്റർ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Post a Comment