ചെക്കിക്കുളം : മാണിയൂർ പാറാൽ ബദ്‌രിയ്യ വിമൻസ് കോളേജിനു കീഴിൽ ചെക്കിക്കുളത്ത് ആരംഭിക്കുന്ന പ്രൊഫണൽ വിദ്യാഭ്യാസ സംരംഭമായ എജ്യുഹബ് വിമൻസ് അക്കാദമി സ്ഥാപന പ്രസിഡണ്ട് സി.കെ അബ്ദുൽ ഖാദർ ദാരിമിയുടെ അധ്യക്ഷതയിൽ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസ ക്രമത്തിൽ സജ്ജീകരിച്ച സംവിധാനം വളരെ ഫലപ്രദവും മേഖലയിലെ വിദ്യാഭ്യാസത്തിന് മുതൽകൂട്ടുമാണെന്ന് മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചേർസ് ട്രൈനിംഗ് കോഴ്സ്, ഫാഷൻ ഡിസൈനിംഗ്, ലബോലട്ടറി, പാരാമെഡിക്കൽ കോഴ്സുകളാണ് നിലവിൽ നൽകുന്നത്. ചടങ്ങിൽ ഇംഗ്ലീഷ് വാക്കുകളും പേരുകളും തലതിരിച്ചുപറഞ്ഞു മിടുക്ക് പ്രകടിപ്പിച്ച ബദ്‌രിയ മദ്രസ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് പി.കെ യെ മന്ത്രി അനുമോദിച്ചു. ടി.എസ്. എസ് ആർ ചെയർമാൻ ശഫീഖ് വയനാട്, എസ് എം എ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, എസ് വൈ എസ്.കണ്ണൂർ ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ എക്സിക്യൂട്ടീവ് മെമ്പർ റസാഖ് മാണിയൂർ,മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ കരീം ചേലേരി, സി.പി.ഐ.എം മയ്യിൽ ഏരിയ ജനറൽ സെക്രട്ടറി അനിൽകുമാർ, കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ, ശംസീർ മയ്യിൽ, പത്മനാഭൻ മാസ്റ്റർ, ബശീർ മാസ്റ്റർ എടവച്ചാൽ, പി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ഫയാസുൽ ഫർസൂഖ് അമാനി, പി.ആർ.ഒ അബ്ദുസത്താർ അഹ്സനി,അബ്ദുറശീദ് നഈമി, നൗഫൽ നഈമി, മുഹമ്മദ് അഹ്സനി കാമിൽ സഖാഫി, സുബൈർ സഅദി പ്രസംഗിച്ചു. സയ്യിദ് ഉവൈസ് അസ്സഖാഫ് വളപട്ടണത്തിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ ശംസുദ്ദീൻ മാസ്റ്റർ സ്വാഗതവും നൂറുദ്ദീൻ അസ്അദി നന്ദിയും പറഞ്ഞു.
ഏതു പേരുകളും ഇംഗ്ലീഷിൽ തല തിരിച്ചു പറയുന്നതിൽ കഴിവ് തെളിയിച്ച ബദരിയ സുന്നി മദ്രസയിലെയും രാധാകൃഷ്ണ വിലാസം യുപി സ്കൂളിലെയും മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് പി കെ യെ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദരിക്കുന്നു |
Post a Comment