പൈപ്പ് ലൈൻ ഇടുന്നതിന് വേണ്ടി പല സ്ഥലങ്ങളിലും റോഡിന് കുറുകെയും റോഡിന് അരികിലുമായി പൊട്ടിച്ചത് ഉടനടി ശരിയാക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
യാത്രക്കാർ വളരെയധികം വിഷമമാണ് അതുകൊണ്ട് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതലും ബൈക്കിൽ യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപെടുന്നത്. റോഡരികിൽ ഡ്രൈനേജ് ഇല്ലാത്തതുകൊണ്ട് മിക്ക റോഡുകളിലും മണ്ണും ചരളുമാണ് ഉള്ളത് മഴപെയ്യുമ്പോൾ ചളിവെള്ളം കെട്ടിനിൽക്കുന്നു. പൈപ്പ് ഇട്ടതിനു ശേഷം പൊട്ടിച്ച സ്ഥലങ്ങൾ കൃത്യമായി മൂടാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം എന്ന് അദ്ദേഹം വ്യക്തമാക്കി.
Post a Comment