ഞായറാഴ്ച (11-8-2024) കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ഷാജിമോൻ അതിയടത്തിന്റ കവിതാ സമാഹാരം "സുബോധ ജീവിതത്തിന്റെ നാൾവഴികൾ" മയ്യഴിയുടെ കഥാകാരൻ ശ്രീ. എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ മകനും ഗാനരചയിതാവുമായ ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മ പുസ്തക പ്രകാശനം നിർവഹിച്ചു. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ ശ്രീ. കെ. സി. സോമൻ നമ്പ്യാർ പുസ്തകം ഏറ്റുവാങ്ങി. തിരക്കഥാകൃത്തും കവിയുമായ സുധാoശു, നടി കണ്ണൂർ ശ്രീലത, സീരിയൽ സിനിമാ ആര്ടിസ്റ്റ് സുമിത്രാ രാജൻ, ഷാജിമോൻ അതിയടം തുടങ്ങിയവർ പങ്കെടുത്തു.
Post a Comment