സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വായന ശാല ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഫോക് ലോർ ദിനാഘോഷത്തിൻ്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു.
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പത്മശ്രീ നാരായണ പെരുവണ്ണാൻ മുഖ്യാതിഥിയായി.
തെയ്യം കലാകാരന്മാരായ ഷനൂപ് നാറാത്ത്. രാജീവൻ പെരുവണ്ണാൻ, ഒപി രതീഷ് ഓണ പറമ്പ്, പാചക വിദഗ്ദ്ധൻ പി പി രാജൻ ചേലേരി, ചെണ്ടവാദ്യ കലാകാരൻ ചിങ്ങൻ പ്രേമൻ കമ്പിൽ തെരു എന്നിവർക്ക് ആദരം നൽകി. എ. കൃഷ്ണൻ അധ്യക്ഷനായി. കൈരളി ബുക്സ് ചെയർമാർ ഡോ: മുരളീ മോഹനൻ കെ.വി, എം.ദാമോദരൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, എം.വി ബാലകൃഷ്ണൻ പെരുമലയൻ എന്നിവർ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര രചിച്ച ഭാരത് ഭവൻ പുരസ്കാരം നേടിയ തീക്കലശം നാടക പുസ്തകം ചടങ്ങിൽ വെച്ച് ഒഎസ് ഉണ്ണികൃഷ്ണന് കൈമാറി. എം ശ്രീധരൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.
Post a Comment