Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം

ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനാ.യ ഫാ.സെബിന്‍ ജോസഫിനെ രുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്. ദേശീപതാക പതാക താഴ്ത്തുന്നന്നതിനിടെ ഫ്ളാഗ് പോസ്റ്റില്‍ കുടുങ്ങിയോതടെ ഇരുവരും പതാക കെട്ടിയ തൂണ് ഉയര്‍ത്തുമ്പോഴാണ് എച്ച്.ടി ലൈനില്‍ തട്ടിയത്.

കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, ദേലംപാടി പള്ളികളുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു.
നേരത്തെ നെല്ലിക്കാംപൊയില്‍ ഇടവകയില്‍ സഹവികാരി ആയിരുന്നു. ഇരിട്ടി എടൂര്‍ സ്വദേശിയാണ്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം അഴിച്ചുമാറ്റവേ ഹൈവോള്‍ട്ടേജ് ലൈനില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

0/Post a Comment/Comments